സിയാലിന് വിങ്​സ്​ ഇന്ത്യ 'കോവിഡ് ചാമ്പ്യൻ' പുരസ്കാരം

നെടുമ്പാശ്ശേരി: കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിങ്​സ് ഇന്ത്യ 2022ൽ 'കോവിഡ് ചാമ്പ്യൻ' പുരസ്കാരത്തിന് അർഹമായി. വ്യോമയാന മേഖലയിൽ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ബിസിനസ് സമ്മേളനമാണ് 'വിങ്​സ് ഇന്ത്യ 2022'. സിയാൽ എം.ഡി എസ്. സുഹാസ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (എഫ്.ഐ.സി.സി.ഐ) സംയുക്തമായി ഹൈദരാബാദ് ബേഗം പേട്ട് വിമാനത്താവളത്തിലാണ് വിങ്​സ് ഇന്ത്യ സംഘടിപ്പിക്കുന്നത്. കോവിഡ്​ കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതയാത്ര ഉറപ്പാക്കാൻ നടപ്പാക്കിയ 'മിഷൻ സേഫ് ഗാർഡിങ്​' പദ്ധതിയാണ്​ സിയാലിനെ അവാർഡിന് അർഹമാക്കിയത്. ഫേ​ാട്ടോ അടിക്കുറിപ്പ്: സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.