മികച്ച ഗ്രന്ഥശാലയായി ചിന്തയെ തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: ഉള്ളേലിക്കുന്ന് ചിന്ത ഗ്രന്ഥശാല മൂവാറ്റുപുഴ താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗ്രന്ഥശാല പ്രവർത്തകനായി കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ പ്രസിഡന്‍റായ സി.എൻ. പ്രഭകുമാറിനെയും മികച്ച ലൈബ്രേറിയനായി കദളിക്കാട് നാഷനൽ റീഡിങ്​ ക്ലബ് ലൈബ്രറിയിലെ റാണി സാബുവിനെയും തെരഞ്ഞെടുത്തു. താലൂക്ക് പ്രസിഡന്‍റ്​ ജോഷി സ്കറിയ അധ്യക്ഷനായ ജൂറി കമ്മിറ്റിയാണ് അവാർഡുകൾ നിർണയിച്ചത്​. ശനിയാഴ്ച മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന താലൂക്ക് സെമിനാറിൽ അവാർഡ് ജേതാക്കളെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.