'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ നെല്ലിക്കുഴിയിൽ തുടക്കം

കോതമംഗലം: നെല്ലിക്കുഴി കൃഷിഭവ‍‍ൻെറ നേതൃത്വത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ തുടക്കമായി. ഏഴ് ഏക്കറിൽ കൂട്ടുകൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മജീദ് ഉദ്ഘാടനം ചെയ്തു. മാടശ്ശേരിയില്‍ എം.എം. സുകുമാര‍ൻെറയും മുടനാകുഴി ചാലില്‍ സുരേഷി‍ൻെറയും കൃഷിയിടത്തിലെ പച്ചക്കറി വിളവെടുപ്പാണ് നെല്ലിക്കുഴി കൃഷി ഓഫിസര്‍ ജിജി ജോബി‍ൻെറ നേതൃത്വത്തില്‍ നടത്തിയത്. വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ എം.എം. അലി, വാര്‍ഡ് മെംബര്‍മാരായ കെ.കെ. നാസര്‍, സനല്‍ പുത്തന്‍പുരക്കല്‍, സിന്ധു പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.