നെല്ലിക്കുഴി പഞ്ചായത്ത്​ ബജറ്റ്​ തട്ടിപ്പെന്ന് പ്രതിപക്ഷം

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റ് ഭൂരഹിതരായ ഭവനരഹിതരെ പാടേ അവഗണിച്ചുകൊണ്ടുള്ള കമീഷൻ പറ്റാനുള്ള തട്ടിപ്പ് ബജറ്റെന്ന് പ്രതിപക്ഷം. ബജറ്റ് ദിശാബോധമില്ലാത്തതും പാവങ്ങളെ അവഗണിക്കുന്നതുമാണെന്നും ആരോപിച്ചു. വർഷങ്ങളായി അപേക്ഷ വെച്ച് കാത്തിരിക്കുന്ന ഭൂരഹിതരായ ഭവനരഹിതരെ പാടേ അവഗണിച്ചുകൊണ്ടുള്ള ലക്ഷങ്ങൾ കമീഷൻ ലഭിക്കുന്ന പദ്ധതികൾക്കാണ് ഭരണസമിതി മുൻഗണന നൽകിയിട്ടുള്ളത്. കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണാനുള്ള ഒരുപദ്ധതിയും ഉൾക്കൊള്ളിച്ചിട്ടില്ല. ലൈഫ് ഭവന പദ്ധതിയിൽ സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഫർണിച്ചർ കേന്ദ്രമായ നെല്ലിക്കുഴിയിൽ ഫർണിച്ചർ ഹബ് ആരംഭിക്കുമെന്ന വാഗ്ദാനം നാളിതുവരെ നടപ്പാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് പാർലമെന്‍ററി ലീഡർ എം.വി. റെജി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.