കൊച്ചിയിൽ റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം

കൊച്ചി: രാജ്യത്തെ യാത്ര, വ്യാപാര അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയടക്കം രാജ്യത്തെ ഒമ്പത്​ നഗരങ്ങളിൽ റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം. ട്രാവൽ ട്രേഡുമായി ബന്ധിപ്പിച്ച് വിപണിസാധ്യതകളും അഭിപ്രായങ്ങളും തേടുക എന്ന ലക്ഷ്യത്തോടെയാണ് നഗരങ്ങൾ കേന്ദ്രീകരിച്ച്​ റോഡ് ഷോ ടൂർ ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കൊച്ചി നഗരത്തിൽ റോഡ്ഷോ നടത്തുന്നത്. കൊച്ചിയിൽ സംഘടിപ്പിച്ച ടൂർ, ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയിൽ മഹാരാഷ്ട്ര ടൂറിസം ജോ. ഡയറക്ടർ ഡോ. ധനഞ്ജയ് സവാൽക്കർ, ടൂറിസം സ്പെഷലിസ്റ്റ്​ ഡോ. പ്രീതിൽ വനഗെ പവാർ എന്നിവർ സംബന്ധിച്ചു. കൊച്ചിക്കുപുറമെ, അഹ്​മദാബാദ്, ജയ്​പുർ, ഇൻഡോർ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളിലാണ് റോഡ് ഷോ നടത്തുന്നത്. മഹാരാഷ്ട്ര സർക്കാറിന്‍റെ ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കാനും അന്തർ സംസ്ഥാന യാത്ര, ടൂറിസം അവസരങ്ങൾ വർധിപ്പിക്കാനുമാണ് റോഡ് ഷോ ടൂറിസം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര ടൂറിസം ഡയറക്ടർ മിലിന്ദ് ബോറിക്കർ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.