തോട്ടിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

കാക്കനാട്: തോട്ടിൽ വീണ പശുവിനെ അഗ്​നിരക്ഷാ സേന കരക്കുകയറ്റി. ചെമ്പുമുക്കിനുസമീപം കാട്ടുപറമ്പിൽ ദേവീക്ഷേത്രത്തിലെ ഒരു വയസ്സുള്ള പശുവാണ് വെള്ളിയാഴ്ച പുലർച്ച സമീപത്തുതന്നെയുള്ള ഇടപ്പള്ളി തോട്ടിലേക്ക് വീണത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. തൃക്കാക്കര അഗ്​നിരക്ഷാനിലയത്തിൽ അസി. സ്റ്റേഷൻ ഓഫിസർ സി.എ. പ്രദീപ്കുമാറി‍ൻെറ നേതൃത്വത്തിൽ എത്തിയ സംഘമാണ്​ രക്ഷിച്ചത്​. photo: ഇടപ്പള്ളി തോട്ടിൽ വീണ പശുവിനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.