എസ്.ഡി.പി.ഐ താലൂക്ക് ഓഫിസ് മാർച്ച് നടത്തി

മട്ടാഞ്ചേരി: ഇടതുസർക്കാറി‍ൻെറ സർവ മേഖലയിലുമുള്ള നികുതി കൊള്ളക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെയും എസ്.ഡി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. പുതിയ റോഡ് ജങ്​ഷനിൽനിന്ന് ആരംഭിച്ച മാർച്ച് താലൂക്ക്​ ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധസംഗമം ജില്ല സെക്രട്ടറി ബാബു വേങ്ങൂർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്‍റ്​നവാസ് കല്ലറക്കൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷെമീർ എടവനക്കാട് വിഷയാവതരണം നടത്തി. നീതു വിനീഷ്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്‍റ്​ നിയാസ് മുഹമ്മദാലി, അനീഷ് മട്ടാഞ്ചേരി, ജസീല നവാസ് എന്നിവർ സംസാരിച്ചു. സുധീർ യൂസുഫ് സ്വാഗതവും കെ.എസ്. നൗഷാദ് നന്ദിയും പറഞ്ഞു. ചിത്രം: എസ്.ഡി.പി.ഐ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി ബാബു വേങ്ങൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.