വിമർശനവുമായി നഗരസഭ അധ്യക്ഷ; പ്രതിപക്ഷം ഇറങ്ങിപ്പോയി

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ബജറ്റ് ചർച്ച ചെയ്ത് അംഗീകാരം നേടുന്നതിന്​ ചേർന്ന യോഗത്തിൽനിന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിനെതിരെ നഗരസഭ അധ്യക്ഷ നടത്തിയ ആരോപണത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്നത് പ്രതിപക്ഷ കൗൺസിലർമാരാണെന്നായിരുന്നു മറുപടി പ്രസംഗത്തിൽ അധ്യക്ഷ അജിത തങ്കപ്പ‍ൻെറ ആരോപണം. വിവാദ പരാമർശമുണ്ടായതോടെ പ്രതിഷേധവുമായി എഴുന്നേറ്റ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.