ഫോർട്ട്കൊച്ചി: കോക്കേഴ്സ് തിയറ്റർ സാംസ്കാരിക കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റിൽ ഒരുകോടി രൂപ നീക്കിവെച്ച കൊച്ചി നഗരസഭക്ക് നന്ദി രേഖപ്പെടുത്തിയും നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് നമ്മൾ കൊച്ചിക്കാർ സംഘടനയുടെ നേതൃത്വത്തിൽ തിയറ്ററിന് മുന്നിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. തിയറ്റർ സാംസ്കാരിക കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് 2000 പേർ ഒപ്പിട്ട നിവേദനം നമ്മൾ കൊച്ചിക്കാർ മേയർക്ക് നേരത്തേ നൽകിയിരുന്നു. ഇതിൻെറകൂടി പശ്ചാത്തലത്തിലാണ് തിയറ്റർ സാംസ്കാരിക കേന്ദ്രമാക്കുന്നതിന് ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചത്. എന്നാൽ, കഴിഞ്ഞ മൂന്ന് ബജറ്റിലും ഇതേ ആവശ്യത്തിന് തുക അനുവദിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇത് മുന്നിൽ കണ്ടാണ് ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. സദസ്സ് നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. ജബ്ബാർ ഉപ്പാസ് അധ്യക്ഷത വഹിച്ചു. സുബൈബത്ത് ബീഗം, ഷീജ സുധീർ, കെ.എ. ഹുസൈൻ, സീനത്ത് റഷീദ്, ഹാരിസ് അബു തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കോക്കേഴ്സ് തിയറ്റർ സാംസ്കാരിക കേന്ദ്രമാക്കുന്ന നടപടി ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് നമ്മൾ കൊച്ചിക്കാർ നടത്തിയ ജാഗ്രത സദസ്സ് കെ.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.