മുളവുകാട് പഞ്ചായത്ത് ബജറ്റ്: ഭവന നിർമാണത്തിന് മുൻതൂക്കം

കൊച്ചി: ഭവന നിർമാണത്തിനും ആരോഗ്യമേഖലക്കും ഊന്നൽ നൽകിയുള്ള മുളവുകാട് പഞ്ചായത്തി‍ൻെറ ബജറ്റ് വൈസ് പ്രസിഡന്‍റ്​ റോസ് മാർട്ടിൻ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ വി.എസ്. അക്ബർ അധ്യക്ഷത വഹിച്ചു. 21.91 കോടി വരവും 21.46 കോടി രൂപ ചെലവും 45.22 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഉൽപാദന മേഖലക്ക്​ 57 ലക്ഷം രൂപയും കൃഷിക്കായി 19 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന്​ 11 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന പ്രദാന പദ്ധതികൾ നടപ്പാക്കാൻ ആറുലക്ഷം രൂപ അനുവദിച്ചു. ഉൽപാദന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക്​ 57 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. ആരോഗ്യരംഗത്തിന്​ 40 ലക്ഷം രൂപ അനുവദിച്ചു. ശുചീകരണ പദ്ധതികൾക്ക്​ 67 ലക്ഷം രൂപ മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.