മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കണം -ഡി.വൈ.എഫ്.ഐ

പറവൂർ: ശോച്യാവസ്ഥയിലായ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് നവീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല പ്രസിഡൻറ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.യു. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എൽ. ആദർശ്, ജില്ല വൈസ് പ്രസിഡൻറ് അഡ്വ. ലിറ്റീഷ്യ ഫ്രാൻസിസ്, സ്വാഗത സംഘം ചെയർമാൻ ടി.വി. നിഥിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.എ. സന്ദീപ് (പ്രസി), പി.ആർ. സജേഷ് കുമാർ, ലിജി ജോർജ് (വൈസ് പ്രസി.), ഇ.ബി. സന്തു (സെക്രട്ടറി), നിവേദ് മധു, എം.എസ്. അരുൺജി (ജോ.സെക്ര), എം. രാഹുൽ (ട്രഷറർ). ചിത്രം EA PVR municipal stadium 4 ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് സമ്മേളനം ജില്ല പ്രസിഡൻറ് ഡോ. പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.