ഒടുവിൽ റോഡുകളുടെ പുനരുദ്ധാരണം ആരംഭിച്ചു 

ആലുവ: ടൗണിനെ ദുരിതത്തിലാക്കിയ അധികൃതർ ഒടുവിൽ റോഡുകളുടെ പുനരുദ്ധാരണം ആരംഭിച്ചു. മാസങ്ങളായി തകർന്നുകിടക്കുന്ന പാലസ് റോഡ്, മുനിസിപ്പൽ ഓഫിസ് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. കാലഹരണപ്പെട്ട ഭൂഗർഭ ജലപൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനാണ് റോഡുകൾ പൊളിച്ചത്. എന്നാൽ, ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് പണി ആരംഭിക്കൽ നീണ്ടു. ഒടുവിൽ ആരംഭിച്ചപ്പോൾ നാട്ടുകാർക്ക് ഇരട്ടി ദുരിതവുമായി. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും പണിക്കായി പൊളിച്ചിട്ടിരിക്കുകയാണ്. അതിനാൽതന്നെ ഗതാഗതക്കുരുക്കും പൊടിശല്യവും രൂക്ഷമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ പൈപ്പിട്ട് തീർക്കാമെന്നായിരുന്നു പി.ഡബ്ല്യു.ഡിക്കും ജനപ്രതിനിധികൾക്കും ജല അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ഇത് പാലിക്കാൻ അവർക്കായില്ല. പ്രതിഷേധങ്ങളെത്തുടർന്നാണ് ഒരുമാസം മുമ്പ്​ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കി. ഇതിനുശേഷം ജല അതോറിറ്റി റോഡ് പുനർനിർമാണത്തിനായി പൊതുമരാമത്ത് വകുപ്പിന് തുക കൈമാറിയെങ്കിലും അവർ റോഡ് നന്നാക്കാൻ തയാറായിരുന്നില്ല. തുടർന്ന് വീണ്ടും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം റോഡ് പുനരുദ്ധാരണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ക്യാപ്‌ഷൻ ea yas1 munci road മാസങ്ങളായി തകർന്നുകിടക്കുന്ന ആലുവ മുനിസിപ്പൽ റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.