വൈപ്പിൻ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വിതരണം ചെയ്‌തു. മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സസഹായമായി 25,000 രൂപയുമാണ് നൽകിയത്. ഞാറക്കൽ റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നായരമ്പലം പഞ്ചായത്ത് അംഗം എം.പി. ശ്യാംകുമാർ, കെ.ബി. രമേഷ്, സുജ ദേവൻ, കെ. കെ. ബാബു, എ. കെ. ശശി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.