പഞ്ചായത്ത്​ ഓഫിസിലേക്കാണോ; പട്ടിയുണ്ട്​ സൂക്ഷിക്കുക

മൂവാറ്റുപുഴ: പായിപ്രയിൽ പഞ്ചായത്ത്​ ഓഫിസിൽ നികുതി അടക്കാനെത്തിയവർക്കു നേരെ ഉണ്ടായ തെരുവുനായ്​ ആക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു. പലരും നികുതി അടക്കാതെ മടങ്ങി. കരം അടക്കാൻ വരിനിന്നവരെ ഓടിച്ച നാ​യെ പഞ്ചായത്ത്​ ഓഫിസ് വളപ്പിൽനിന്ന്​​ പുറത്താക്കാൻ ഇതുവരെ ജീവനക്കാർ തയാറായിട്ടുമില്ല. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കോവിഡ് വ്യാപനത്തെത്തുടർന്ന് പഞ്ചായത്ത്​ ഓഫിസിലെ മുൻഭാഗത്ത് പ്രവർത്തിച്ചിരുന്ന നികുതി വിഭാഗം ഓഫിസ് പിറകിലേക്ക് മാറ്റിയിരുന്നു. ഇവിടെയാണ് കുടുംബശ്രീയുടെ അടുക്കള പ്രവർത്തിക്കുന്നത്. ഇതിനുസമീപം പ്രസവിച്ചുകിടന്ന നായാണ് അക്രമാസക്തയായത്. സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽനിന്ന്​ കരം അടക്കാനെത്തിയ ജീവനക്കാരനെയാണ്​ ആക്രമിച്ചത്. നാലോളം പേർ ഈ സമയം പണം അടക്കാൻ വരി നിന്നിരുന്നു. ഇയാളെ കടിച്ചതിനുപിന്നാലെ പിറകിൽ നിന്നവർക്കുനേരെയും നായ്​ കുരച്ചെത്തി. ഇതോടെ ആളുകൾ ഓടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.