കാലടി: മാണിക്യമംഗലത്ത് 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി അവിടെനിന്നും മാറ്റുന്നതിന് എടുത്ത തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കമ്മിറ്റി റദ്ദ് ചെയ്തു. കെട്ടിട ഉടമ മാര്‍ച്ച് 31ന് കെട്ടിടം ഒഴിഞ്ഞുതരണമെന്ന് പഞ്ചായത്തില്‍ കത്ത് കൊടുത്തിരുന്നു. ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി അവിടെ നിന്നും മാറ്റാതിരിക്കാന്‍ വാര്‍ഡ് മെംബറും വൈസ് പ്രസിഡന്‍റുമായ ശാന്തി ബിനുവും മറ്റ് നേതാക്കളും കെട്ടിട ഉടമയുമായി സംസാരിച്ചപ്പോള്‍ മൂന്നുമാസം കൂടി സാവകാശം അനുവദിച്ചതിൻെറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കമ്മിറ്റി ആയുര്‍വേദ ആശുപത്രി മാണിക്യമംഗലത്ത് നിന്നും മാറ്റി പഞ്ചായത്ത് അനക്സ് കോംപ്ലക്സില്‍ തുടങ്ങാന്‍ തീരുമാനിച്ചത് റദ്ദ് ചെയ്തത്. മൂന്നുമാസത്തിനുള്ളില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ പഞ്ചായത്ത് സ്ഥലം കണ്ടുപിടിച്ച് കെട്ടിടം പണിയുകയോ ചെയ്യണമെന്ന് കെട്ടിട ഉടമ വ്യവസ്ഥ പറഞ്ഞിട്ടുണ്ടെന്ന് ആയുര്‍വേദ ആശുപത്രിസംരക്ഷണസമിതി ചെയര്‍മാന്‍ ടി.പി. ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.