കോലഞ്ചേരി: പുത്തൻകുരിശിൽ കരാറുകാരും പൊതുമരാമത്ത് എ.ഇയും തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചു. പൊതുമരാമത്ത് എ.ഇ എ. അസീമിനും കരാറുകാരായ ആൽബർട്ട് ചെറിയാൻ, ജിനു ജോർജ് എന്നിവർക്കും പരിക്കേറ്റു. വ്യാഴാഴ്ച പുത്തൻകുരിശ് പൊതുമരാമത്ത് അസി. എൻജിനീയറുടെ ഓഫിസിലായിരുന്നു സംഭവം. നിലവിൽ എൻജിനീയറുടെ പരിധിക്കുകീഴിലെ ജോലികൾക്ക് ടെൻഡർ തുകയുടെ 10 ശതമാനം കമീഷൻ വേണമെന്ന് എ.ഇ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമെന്നാണ് കരാറുകാരുടെ ആരോപണം. എന്നാൽ, കരാറുകാർ ചെയ്ത വർക്കിൻെറ ക്വാളിറ്റി പരിശോധനഫലം കിട്ടിയാൽ മാത്രമേ ബില്ല് പാസാക്കാൻ സാധിക്കൂ എന്ന് പറഞ്ഞതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥരും പറയുന്നു. വ്യാഴാഴ്ച ഓഫിസിലെത്തിയപ്പോൾ കമീഷൻ തുക സംബന്ധിച്ച തർക്കത്തിൽ കരാറുകാർ കൈ ചൂണ്ടി സംസാരിച്ചത് പ്രകോപനമായി കണ്ട് എ.ഇ കരാറുകാരനായ ജിനുവിനെ മുഖത്തടിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ, പ്രകോപനമില്ലാതെ തന്നെ ഓഫിസിലെത്തി കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നെന്ന് എ.ഇയും പറയുന്നു. പുത്തൻകുരിശ് പൊലീസ് കരാറുകാരെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ജിനുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ആൽബർട്ടിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും എ.ഇ അസീമിനെ വടവുകോട് സി.എച്ച്.സിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കരാറുകാർക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.