മാരകമയക്കുമരുന്നുമായി കോളജ് വിദ്യാർഥി പിടിയിൽ

കൊച്ചി: പാർട്ടി ഡ്രഗ്​ എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി കോളജ് വിദ്യാർഥി പിടിയിൽ. എറണാകുളം നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ്​ വൈറ്റില-പൊന്നുരുന്നി മണ്ണാറക്കര റോഡിൽ കാക്കനം വീട്ടിൽ മനുനാഥ് (21) പടിയിലായത്. രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉപയോഗിക്കുന്ന 'പാർട്ടി ഡ്രഗ്' എന്ന്​ വിളിപ്പേരുള്ള എം.ഡി.എം.എയുടെ മൂന്നര ഗ്രാമാണ്​ ഇയാളിൽനിന്ന്​ കണ്ടെടുത്തത്. മയക്കുമരുന്ന് വിൽപനക്ക്​ ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു. ഇടനിലക്കാർ വഴി മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്ന ഇയാളിൽനിന്ന് നിരവധി പേർ വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. എറണാകുളം നോർത്ത് ഭാഗത്തെ ഒരു ബർത്ത്ഡേ പാർട്ടിക്ക് മയക്കുമരുന്ന് എത്തിക്കാൻ എറണാകുളം നോർത്ത് സെന്റ് ബനഡിക്ട് റോഡിൽ ഇടനിലക്കാരനെ കാത്തുനിൽക്കുമ്പോഴാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഗ്രാമിന് 2000ത്തിൽപരം രൂപക്ക്​ വാങ്ങി 4000-7000 രൂപ നിരക്കിൽ മറിച്ച് വിറ്റുവരുകയായിരുന്നു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, അസി. ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി. ജിതീഷ്, ടി. അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ഫോട്ടോ ER MDMA MANUNATH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.