പറവൂർ: ബസ് പണിമുടക്ക് പറവൂരിൽ പൂർണമായിരുന്നു. പരീക്ഷകൾ ആരംഭിച്ചതിനാൽ ഏറ്റവുമധികം ദുരിതത്തിലായത് വിദ്യാർഥികളായിരുന്നു. സ്കൂൾ ബസുകൾ സ്വന്തമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരമാവധി വിദ്യാർഥികളെ വാഹനത്തിൽ എത്തിച്ചു. ഇത് ചെറിയ ആശ്വാസം നൽകി. വാഹനങ്ങൾ ഇല്ലാത്ത സ്കൂളുകളിൽ രക്ഷിതാക്കൾ സ്വന്തം നിലയിൽ എത്തിച്ചു. എന്നാൽ, സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ ഏറെ കഷ്ടപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകൾ വൈപ്പിൻ മേഖലയിൽ വിരലിലെണ്ണാവുന്ന സർവിസുകളാണ് നടത്തിയത്. ഇത് മൂലം ഈ റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമായിരുന്നു. വരാപ്പുഴ - ആലങ്ങാട് - ആലുവ റൂട്ടിലും യാത്ര ചെയ്യാൻ സ്വകാര്യ ബസുകൾ ഇല്ലാതിരുന്നത് യാത്രക്കാരെ വലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.