ശ്രീശങ്കര കോളജിലെ രണ്ട് വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ്​സ്​ മെറിറ്റ് അവാര്‍ഡ്

മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ്​സ്​ മെറിറ്റ് അവാര്‍ഡ് ലഭിച്ചു കാലടി: ശ്രീശങ്കര കോളജിലെ രണ്ട് വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്‍റ്​സ്​ മെറിറ്റ് അവാര്‍ഡ് ലഭിച്ചു. ബി.എസ്‌സി മൈക്രോ ബയോളജി വിദ്യാർഥി അമൃതനായര്‍. ബി.എ സംസ്‌കൃത വിദ്യാർഥി പി.ആര്‍. ആതിര എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. പെരുമ്പാവൂര്‍ വളയഞ്ചിറങ്ങര മാലില്‍ വീട്ടില്‍ എസ് വേലുക്കുട്ടന്റെയും, ജയശ്രീ വേലുക്കുട്ടന്റെയും മകളാണ് അമൃത. അങ്കമാലി നായത്തോട് പറബാട്ടുകുടി വീട്ടില്‍ പി.കെ. രവിയുടെയും, മായ രവിയുടെയും മകളാണ് ആതിര. ആതിരക്ക്​ സംസ്‌കൃതത്തില്‍ ഒന്നാം റാങ്കും, അമൃതക്ക്​ മൈക്രോ ബയോളജിയില്‍ അഞ്ചാം റാങ്കും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.