നെടുമ്പാശ്ശേരി: എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് ചേറുവിള വീട്ടിൽ ബിനുരാജി (39)നെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന്‍റെ പരാതിയിലാണ് അറസ്റ്റ്. അജിത് കുമാറിന് എയർപോർട്ടിൽ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പലപ്രാവശ്യമായി 20,000 രൂപ വാങ്ങി പറ്റിക്കുകയായിരുന്നു. ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയർപോർട്ടിന് സമീപത്തെ ലോഡ്ജുകളിൽ താമസിപ്പിക്കും. ഇവരെ ലോഡ്ജിൽ നിർത്തി എയർപോർട്ടിൽ ഉദ്യോഗസ്ഥനെ കണ്ടിട്ടുവരുമെന്ന് പറഞ്ഞ് പോകുകയും ലീവാണെന്നും മറ്റുമുള്ള ഓരോ കാരണങ്ങൾ പറഞ്ഞ് തിരികെ വരുകയുമാണ് പതിവ്. ജോലി ലഭിക്കാതെ വന്നപ്പോൾ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. നിരവധി പേരുടെ പക്കൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കുറച്ച് കാലം എയർപോർട്ടിൽ ടാക്സി ഡ്രൈവർ ആയിരുന്നു. എമിഗ്രേഷനിലാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ പി.പി. സണ്ണി, എസ്.സി.പി.ഒ നവീൻ ദാസ്, സി.പി.ഒ പി.ബി. കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.