മട്ടാഞ്ചേരി: മത്സ്യബന്ധന ബോട്ടുകളിലെ ഡീസൽ ഉപഭോഗം ഗണ്യമായി കുറക്കുന്നതിനുള്ള നൂതന സംവിധാനവുമായി കേന്ദ്ര ഗവ. ഉടമസ്ഥതയിലുള്ള മത്സ്യ ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോജി (സിഫ്റ്റ്). സിഫ്റ്റ് വികസിപ്പിച്ച വിഫോം ഡബിൾ സ്ലോട്ടർ ഓട്ടർ ബോർഡ് എന്ന സംവിധാനം ട്രോളിങ് ബോട്ടുകളിൽ ഘടിപ്പിച്ചാൽ പ്രതിദിനം 21 മുതൽ 24 വരെ ലിറ്റർ ഡീസൽ ലാഭിക്കാനാകുമെന്ന് ഡയറക്ടർ ഡോ. ലീല എഡ്വിൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. ട്രോളിങ് സമയത്ത് ഒരുമണിക്കൂറിൽ ഏതാണ്ട് മൂന്നുലിറ്റർ ഡീസൽ വരെ ലാഭിക്കാം. ഇന്ത്യയുടെ മത്സ്യബന്ധനത്തിന്‍റെ 50 ശതമാനവും ബോട്ടുകൾ ഉൾപ്പെടെയുള്ള യാനങ്ങൾ മുഖേനയാണ്. 2018ലെ പഠനമനുസരിച്ച് കേരളത്തിലെ 3678 ബോട്ടുകൾ പ്രതിവർഷം 165 ദശലക്ഷം ലിറ്റർ ഡീസലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 35228 യാനങ്ങളാണുള്ളത്. മണിക്കൂറിൽ 15 മുതൽ 45 ലിറ്റർ വരെയാണ് ഓരോ യാനങ്ങളുടെയും ഡീസൽ ഉപഭോഗം . ഇങ്ങനെ കണക്കാക്കുമ്പോൾ 20 ദിവസം തുടർച്ചയായി ട്രോളിങ് നടത്തുന്ന ഒരുയാനത്തിന് മാസം 480 ലിറ്റർ ലാഭിക്കാൻ കഴിയും. ഇത്തരത്തിൽ ഇന്ത്യയി ലെ 80 ശതമാനം യാനങ്ങൾ സിഫ്റ്റ് സംവിധാനം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ പ്രതിവർഷം ശരാശരി 30 ദശലക്ഷം ഡീസലാണ് ലാഭിക്കാൻ കഴിയുന്നതെന്ന് സിഫ്റ്റ് അവകാശപ്പെട്ടു. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ പുതിയ സംവിധാനം ഉപയോഗിച്ചു തുടങ്ങിയെന്നും ഇത് ജനകീയമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ഡോ. ലീല എഡ്വിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.