പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ വീടില്ലാത്തവര്‍ക്ക് ലൈഫ് പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നതില്‍ ഭരണ സമിതി വീഴ്ച വരുത്തുന്നതായി ആരോപിച്ച് എല്‍.ഡി.എഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി.പി.എം വാഴക്കുളം ലോക്കല്‍ സെക്രട്ടറി പി.എം. നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണന്‍, സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുല്‍ കരീം, ജനതാദള്‍-എസ് ജില്ല പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് അസീസ് എമ്പാശേരി, എല്‍.ജെ.ഡി നേതാവ് സലീം വാണിയക്കാടന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി. അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. സിറാജ്, വി.പി. മക്കാര്‍, വിജി സണ്ണി, ഷെറീന ബഷീര്‍, അന്‍സാര്‍ അലി, അബ്ദുല്‍ ഹമീദ്, ദിവ്യ മണി, നിഷ ബഷീര്‍, ഫസീല ഷംനാദ്, കെ.ജി. ഗീത, എ.കെ. മുരളി, വിജയലക്ഷ്മി ടീച്ചര്‍, എം.എം. സലാം, ഹരി പ്ലാവട എന്നിവര്‍ സംസാരിച്ചു. em pbvr 1 March വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തുന്നതായി ആരോപിച്ച് എല്‍.ഡി.എഫ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.