കൊച്ചി: ടാങ്കർ ലോറി സമരത്തെ തുടർന്ന് സംസ്ഥാനത്തെ പമ്പുകളിൽ ഉണ്ടായ ഇന്ധനക്ഷാമം പരിഹരിക്കാൻ എച്ച്.പി.സി.എൽ, ബി.പി.സി.എൽ ഫില്ലിങ് ടെർമിനലുകളുടെ പ്രവർത്തന സമയം നീട്ടണമെന്ന് ഓൾ കേരള പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്‍റ് ടോമി തോമസ് ആവശ്യപ്പെട്ടു. പല പമ്പിലും സ്റ്റോക്ക് ഇല്ലാത്തതിനെത്തുടർന്ന് അടച്ചിരിക്കുകയാണ്. സ്വന്തമായി ടാങ്കർ ലോറികൾ ഉള്ള പമ്പുകളിൽപോലും ആവശ്യത്തിന് സ്റ്റോക്ക് ലഭിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ ക്ഷാമം പരിഹരിക്കാൻ ഫില്ലിങ് ടെർമിനലുകളുടെ പ്രവർത്തനസമയം നീട്ടിയിരുന്നു. എന്നാൽ, സമരം പിൻവലിച്ചശേഷം ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് നാലിനുതന്നെ ബില്ലിങ് അവസാനിപ്പിച്ചതിനാലാണ് ക്ഷാമം പരിഹരിക്കാൻ സാധിക്കാതെ വന്നത്. പൊതുപണിമുടക്ക് നടക്കുന്ന 28, 29 തീയതികളിൽ കൂടി വിതരണം മുടങ്ങുമെന്നതിനാൽ പമ്പുകളിൽ ഇന്ധനക്ഷാമം ആഴ്ചകൾ തുടരുമെന്നും ടോമി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.