മരട്: ഭവനനിര്‍മാണത്തിന് ഊന്നല്‍ നല്‍കി കുമ്പളം പഞ്ചായത്ത് ബജറ്റ്. 2022-23ലെ ബജറ്റ് വൈസ് പ്രസിഡന്‍റ് കെ.പി. കാര്‍മലി ടീച്ചര്‍ അവതരിപ്പിച്ചു. പ്രസിഡന്‍റ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലൈഫ്മിഷന്‍ ഭവന നിര്‍മാണ പദ്ധതിക്ക് അഞ്ചുകോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ 50 ലക്ഷം രൂപ വിനിയോഗിക്കും. ജലത്താല്‍ ചുറ്റപ്പെട്ട സുന്ദര ഗ്രാമക്കാഴ്ചകളുടെ വിളനിലമായ കുമ്പളം ഗ്രാമപഞ്ചായത്തില്‍ കായല്‍ ടൂറിസം പദ്ധതി നടപ്പാക്കും. ഇതിന്റെ സാധ്യതപഠനം നടത്തുന്നതിന് രണ്ടുലക്ഷം രൂപ വകയിരുത്തി. പട്ടികജാതി മേഖലയിലെ ഫണ്ടുപയോഗിച്ച് ചേപ്പനത്ത് നിര്‍മാണത്തിലിരിക്കുന്ന എസ്.സി ഓഡിറ്റോറിയം പണി പൂര്‍ത്തീകരിക്കും. എസ്.സി മേഖലയില്‍ 55 ലക്ഷം രൂപയും പശ്ചാത്തല മേഖലയില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി 20 ലക്ഷം രൂപയും നീക്കിവെച്ചു. 22,70,77,096 രൂപ വരവും 22,49,19,800 രൂപ ചെലവും 21,57,296 രൂപ നീക്കിബാക്കിയുമുള്ള ബജറ്റ് ചര്‍ച്ചക്കുശേഷം പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.