ചോറ്റാനിക്കരയില്‍ മൂന്നാം തവണയും പ്രതിഷേധം: സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞു

ചോറ്റാനിക്കര (കൊച്ചി): കെ-റെയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സര്‍വേക്കല്ലുകള്‍ പിഴുതെറിയുകയും ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചോറ്റാനിക്കര കിടങ്ങയത്തെ പാടശേഖരത്തിലാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയത്. പഞ്ചായത്ത്​ ആറാം വാര്‍ഡിലാണ് കല്ലിടാൻ ഉദ്യോഗസ്ഥര്‍ മൂന്നാംവട്ടവും എത്തിയത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ റീസ് പുത്തന്‍വീടന്‍റെ ഭവനം ഉള്‍പ്പെടെ പ്രദേശത്താണ് കല്ല് സ്ഥാപിക്കാന്‍ എത്തിയത്. വിവരമറിഞ്ഞ്​ എത്തിയ ജനകീയ സമിതി പ്രവര്‍ത്തകര്‍ വയലില്‍ ഇട്ടിരുന്ന കല്ല് ഇളക്കിമാറ്റുകയും കുളത്തില്‍ വലിച്ചെറിയുകയും ചെയ്തു. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ മടങ്ങി. ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ വയലില്‍ സ്ഥാപിക്കാൻ ഇത് മൂന്നാം തവണയാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. എല്ലായിടത്തും പ്രതിഷേധം കണക്കിലെടുത്ത് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. EC-TPRA-1 Chottanikkara K Rail ചോറ്റാനിക്കരയില്‍ കെ-റെയിലിന്​ സര്‍വേ നടക്കുന്ന ഭാഗത്തേക്ക് പ്രകടനവുമായെത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.