തെക്കന്‍ മാലിപ്പുറത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷം  

വൈപ്പിന്‍: തെക്കന്‍ മാലിപ്പുറം ജുമാമസ്ജിദ് റോഡിലും പരിസരത്തും ഇഴജന്തുക്കളുടെ ശല്യം രൂക്ഷം. പകലും രാത്രിയും ഭയപ്പാടോടെയാണ് പ്രദേശത്ത് ആളുകള്‍ സഞ്ചരിക്കുന്നത്. പലതവണയായി പ്രദേശത്തുനിന്ന്​ ആളുകള്‍ പാമ്പിനെ പിടികൂടിയിട്ടുണ്ട്. ഉടമസ്ഥര്‍ ഉപേക്ഷിച്ചതും തിരിഞ്ഞുനോക്കാത്തതുമായ പ്രദേശം കാടുകയറിയ നിലയിലാണ്. ലഹരിമാഫിയയും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും​ ഇതിന്റെ മറപിടിച്ചു പ്രവർത്തിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കാടുവെട്ടിത്തളിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.