എയര്‍പോര്‍ട്ട് റിങ്​ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം

ശ്രീമൂലനഗരം: എയര്‍പോര്‍ട്ട് റിങ്​ റോഡ് നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് അഖിലേന്ത്യ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ശ്രീമൂലനഗരം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിപിന്‍ ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാര്‍, ചന്ദ്രശേഖരന്‍, കെ.എ. ജോണി, മഞ്ജു നവാസ്, വി.എം. ഷംസുദ്ദീന്‍, പി.കെ. സിറാജ്, നെല്‍സണ്‍ പുളിക്ക, ഷജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.