എടത്തല പഞ്ചായത്ത് മൈതാനവും നീന്തൽക്കുളവും നിർമിക്കും യുവാക്കളെ ഉന്നമനത്തിനായി മൈതാനവും നീന്തൽകുളവും നിർമ്മിക്കും

എടത്തല: യുവാക്കളുടെ ഉന്നമനത്തിനായി മൈതാനവും നീന്തൽക്കുളവും നിർമിക്കാൻ എടത്തല പഞ്ചായത്ത് ബജറ്റിൽ മുൻഗണന. മൊബൈൽ ഫോണിനും ലഹരിക്കും അടിമപ്പെടുന്ന യുവതലമുറയെ അതിൽനിന്നും മോചിപ്പിക്കുന്നതിനും കാര്യക്ഷമത വളർത്തുന്നതിനുമായാണ് പഞ്ചായത്ത് ഗ്രൗണ്ട് നവീകരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച വൈസ് പ്രസിഡൻറ് എം.എ. അബ്‌ദുൽ ഖാദർ പറഞ്ഞു. സ്പോർട്​സ്​ കൗൺസിൽനിന്നും ഒരു കോടി രൂപ പ്രതിക്ഷിച്ചുകൊണ്ടാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. അനുയോജ്യമായ കുളം കണ്ടെത്തി നീന്തൽക്കുളം ഒരുക്കി നീന്തൽ പരിശീലന കേന്ദ്രമാക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. കൃഷിയും അനുബന്ധ മേഖലകൾക്കുമായി 27,00,000 രൂപയും മൃഗസംരക്ഷണ മേഖലക്ക് 50,00,000 രൂപയും ചെറുകിട ജലസേചന മേഖലക്കായി 20,00,000 രൂപയും വകയിരുത്തി. ആരോഗ്യമേഖലക്ക് 54,00,000 രൂപ കണ്ടെത്തിയിട്ടുണ്ട് . ശുചിത്വത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനുമായി 30,00,000 രൂപ മാറ്റി വെച്ചു. പാർപ്പിട മേഖലക്കായി 2,00,00,000 രൂപയും വകയിരുത്തിയിട്ടുള്ള ബജറ്റിൽ വനിത ക്ഷേമത്തിനായി 15,00,000 രൂപയും , ഭിന്നശേഷിയുള്ളവർക്കായി 40,00,000 രൂപയും വകയിരുത്തി. 35,92,36,500 വരവും 35,27,10,000 രൂപ ചെലവും 65,26,500 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നതാണ് ബജറ്റ്. പ്രസിഡൻറ് പ്രീജ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി ഹക്കീം, അംഗങ്ങളായ സുധീർ മീന്ത്രക്കൽ, ആബിദ ശരീഫ് എന്നിവർ പങ്കെടുത്തു. ea yas11 budget എടത്തല പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് എം.എ. അബ്‌ദുൽ ഖാദർ അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.