ആലുവ മണപ്പുറത്തെ കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു ആലുവ മണപ്പുറത്തെ കൊലപാതകം ; പ്രതികളെ റിമാൻഡ് ചെയ്തു

ആലുവ: മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിലെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. തോട്ടക്കാട്ടുകര മാരാട്ട് ലെയിനിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി സലീം (65), കടവന്ത്രയിൽ വാടകക്ക് താമസിക്കുന്ന രാജ്കുമാർ (50) എന്നിവരെയാണ് ബുധനാഴ്ച ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച ശിവരാത്രിയുമായി ബന്ധപ്പെട്ട കച്ചവടത്തിനെത്തിയവർ തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെത്തുടർന്നാണ് വടുതലയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ്​ (45) മരിച്ചത്. ദിലീപിന്‍റെ ബന്ധുകൂടിയാണ് രാജ്കുമാർ. പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. അനധികൃതമായാണ് നഗരസഭ മണപ്പുറത്ത് സ്‌റ്റാളുകൾ നടത്താൻ അനുമതി നൽകിയിരുന്നത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്‌റ്റാളുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ നഗരസഭ തയാറായില്ല. സാമൂഹികവിരുദ്ധർ സ്‌റ്റാളുകളുടെ മറവിൽ തമ്പടിക്കുന്നതിലും പൊലീസിന് ആശങ്കയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.