തുമ്പിച്ചാൽ-വട്ടച്ചാൽ സംരക്ഷണ കൂട്ടായ്മ

കീഴ്​മാട്: ജലസംഭരണിയായ തുമ്പിച്ചാലും വട്ടച്ചാലും പഞ്ചായത്ത് സംരക്ഷിക്കുമെന്ന് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ. ലോക ജലദിനത്തോടനുബന്ധിച്ച് ചാലയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി തുമ്പിച്ചാലിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ആർ. രജീഷ്, സതീശൻ കുഴിക്കാട്ടുമാലി, സൂര്യ ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് പ്രസിഡന്റ് പി.ഐ. സമീരണൻ, എം.കെ. പുഷ്പാകരൻ, വേലായുധൻ, കെ.വി. രാജൻ, ജോസഫ് കുര്യപ്പിള്ളി, സജീഷ് പത്മനാഭൻ, കെ.എം. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഇ. സുധാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സരള വള്ളോൻ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas6 thumbichal ചാലയ്ക്കൽ ഡോ. അംബേദ്കർ ലൈബ്രറി ആഭിമുഖ്യത്തിൽ നടന്ന തുമ്പിച്ചാൽ സംരക്ഷണ കൂട്ടായ്മ കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.