ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു കൊച്ചി: എറണാകുളം കച്ചേരിപ്പടി ജങ്ഷനിലുള്ള ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറപ്പി യൂനിറ്റും ക്ഷാരസൂത്ര യൂനിറ്റുമൊരുക്കി ജില്ല പഞ്ചായത്തിന്റെ കൈത്താങ്ങ്. നാടി-അസ്ഥി-പേശി-മസ്തിഷ്‌ക രോഗചികിത്സകള്‍ക്കും കുട്ടികളുടെ ചലന വൈകല്യങ്ങള്‍, ജീവിത ശൈലീരോഗങ്ങള്‍, വാർധക്യസഹജ അസുഖങ്ങള്‍, മറ്റ് ശസ്ത്രക്രിയാനന്തര ചികിത്സക്കുമായി ഫിസിയോതെറപ്പി യൂനിറ്റും പൈല്‍സ്, ഫിസ്റ്റുല രോഗികള്‍ക്ക് ആശ്വാസമായി ഓപറേഷന്‍ കൂടാതെ ശാശ്വതപരിഹാരമാകുന്ന ക്ഷാരസൂത്രം ചികിത്സ യൂനിറ്റുമാണ് ആശുപത്രിയില്‍ സജ്ജമാക്കിയത്. ഇതോടെ വളരെ കുറഞ്ഞ ചെലവില്‍ നിര്‍ധനരോഗികള്‍ക്ക് ഇവിടന്ന് കൂടുതല്‍ ചികിത്സ ലഭ്യമാകും. യൂനിറ്റുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്തിന്റെ 2020 -21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി മുഖേനയാണ് ഫിസിയോതെറപ്പി യൂനിറ്റും ക്ഷാരസൂത്ര യൂനിറ്റും ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇ.എ സോണിയ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, ആശുപത്രി സി.എം.ഒ. ഡോ. സി.വൈ. എല്‍സി എന്നിവര്‍ സംസാരിച്ചു. തൊഴിലാളിശ്രേഷ്ഠ പുരസ്‌കാര വിതരണം നാളെ കൊച്ചി: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം വെള്ളിയാഴ്ച വിതരണം ചെയ്യും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് വിതരണം ചെയ്യുന്നത്. 17 തൊഴില്‍ മേഖലകളെ തെരഞ്ഞെടുത്ത് വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും വിലയിരുത്തലും അഭിമുഖവും നടത്തിയാണ് തൊഴിലാളി ശ്രേഷ്ഠരെ തീരുമാനിച്ചത്. തൊഴിലാളികളുടെ മികവിനെ വിലയിരുത്തി പുരസ്‌കാരം നല്‍കുന്ന രാജ്യത്തെ പ്രഥമ പദ്ധതിയാണിത്. 17 മികച്ച തൊഴിലാളികള്‍ക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പുരസ്‌കാരമായി നല്‍കും. മോക്ഡ്രിൽ ഇന്ന് കൊച്ചി: അഗ്നിബാധയുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളുടെയും രക്ഷാപ്രവർത്തനത്തിന്റെയും കൃത്യത ഉറപ്പുവരുത്തുന്നതിനുള്ള മോക്ഡ്രിൽ വ്യാഴാഴ്ച നടക്കും. കാക്കനാട് ജില്ല പഞ്ചായത്ത് ഓഫിസിൽ രാവിലെ 11.30നാണ് മോക്ഡ്രിൽ നടക്കുക. അഗ്നിബാധയുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ മാർഗങ്ങളെപ്പറ്റി അവബോധ ക്ലാസും ഇതോടൊപ്പം നടക്കും. ആശുപത്രിയിലെ സജ്ജീകരണങ്ങളും നിരീക്ഷിക്കും. മോക്ഡ്രില്ലിന്റെ ഭാഗമായി പ്രദേശത്ത് ട്രാഫിക് നിയന്ത്രണമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.