ആലുവ: യു.സി കോളജ് സ്വയംഭരണ അവകാശത്തിനെതിരെ കോളജ് യൂനിയനും കെ.എസ്.യു, എസ്.എഫ്.ഐ ഉൾപ്പെടെ വിദ്യാർഥി സംഘടനകളും നടത്തിയ സമരം താൽക്കാലികമായി അവസാനിച്ചു. ഓട്ടോണമി അംഗീകാരം നൽകുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച എത്തിയ യു.ജി.സി പ്രതിനിധികളെ കോളജ് യൂനിയൻ ചെയർപേഴ്‌സൻ ബിൻസി ബിജുവിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. യൂനിയൻ ഭാരവാഹികൾ 24 മണിക്കൂർ കോളജ് കവാടം ഉപരോധിച്ചതിനെ തുടർന്നുണ്ടായ ചർച്ചയിൽ ഈ മാസം 30ന് ഈ വിഷയം സംബന്ധിച്ച് ചർച്ച നടത്താൻ മുഴുവൻ വിദ്യാർഥി, അധ്യാപക സംഘടനകളെ ഉൾക്കൊള്ളിച്ച് യോഗം ചേരാമെന്നും അതുവരെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിർവഹണങ്ങൾ ഉണ്ടാകില്ലെന്നും കോളജ് അധികൃതർ ഉറപ്പു നൽകിയതായി യൂനിയൻ ഭാരവാഹികൾ പറഞ്ഞു. വൈസ് ചെയർപേഴ്‌സൻ ഹനാൻ ഹുസൈൻ, ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.