ആലുവ: സഞ്ചാരയോഗ്യമല്ലാതെ കളമശ്ശേരി പൈപ്പ് ലൈൻ റോഡ്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് ചെറുവാഹനങ്ങൾക്ക് ദുരിതമായി റോഡ് നിലകൊള്ളുന്നത്. കാലങ്ങളായി പണികൾ നടക്കാത്തതിനാൽ പലഭാഗത്തും വലിയ കുഴികളാണ്. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ കാൽനടപോലും ദുഷ്കരമാണ്. ആലുവ മേഖലയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് നിരവധി യാത്രക്കാരാണ് ഈ റോഡ് ഉപയോഗിക്കുന്നത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഈ വഴി സഹായകമാണ്. സീപോർട്ട്-എയർപോർട്ട് റോഡിലേക്കും ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. റോഡ് നന്നാക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. അൻവർ സാദത്ത് എം.എൽ.എ വരെ ഇതിനായി പരിശ്രമിച്ചിരുന്നു. എന്നാൽ, വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള റോഡായതിനാൽ അവർ മുൻകൈയെടുക്കേണ്ടതുണ്ട്. അതിന് ഉദ്യോഗസ്ഥർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് നന്നായാൽ ഭാരവാഹനങ്ങളടക്കം ഇതിലൂടെ സഞ്ചരിച്ച് പൈപ്പുകൾക്ക് കേടുപറ്റുമെന്ന ന്യായമാണ് അധികൃതർ പലപ്പോഴും ഉന്നയിക്കാറുള്ളത്. എന്നാൽ, ഭാരവാഹനങ്ങൾ റോഡിലേക്ക് കയറാതിരിക്കാൻ പൈപ്പ് ലൈൻ റോഡിൽ മറ്റ് റോഡുകൾ സംഗമിക്കുന്നിടത്ത് ക്രോസ് ബാറുകൾ സ്ഥാപിച്ച് നിയന്ത്രിക്കാവുന്നതേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, റോഡ് തകർന്നു കിടക്കുന്നതുകൊണ്ട് ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നില്ലെങ്കിലും ടോറസ് അടക്കമുള്ള വലിയ ലോറികൾ പൈപ്പ് ലൈൻ റോഡിലൂടെ പോകുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ക്യാപ്‌ഷൻ ea yas4 pipeline road തകർന്നുകിടക്കുന്ന പൈപ്പ് ലൈൻ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.