ആലുവ: നഗരസഭ ബോർഡ് സ്‌റ്റാൻഡിൽ ആശ്രമത്തിന്‍റെ ബോർഡ് സ്ഥാപിച്ചതിൽ നോട്ടീസ് നൽകി. അദ്വൈതാശ്രമത്തിന്‍റെ സമീപത്തെ മാലിന്യ സംസ്കരണ പ്ലാൻറിലേക്ക് പോകുന്ന വഴിയിൽ നഗരസഭ ബോർഡുവെക്കാൻ സ്ഥാപിച്ച സ്‌റ്റാൻഡിലാണ് 'അദ്വൈതാശ്രമം' എന്ന് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചത്. ഇത് നീക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതിനെതിരെ ആശ്രമവുമായി ബന്ധപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ആശ്രമഭൂമി കൈയേറാനുള്ള നീക്കം പൊളിഞ്ഞതോടെ നഗരസഭ വിചിത്രനീക്കം നടത്തി ഭൂമി കൈയേറാൻ വീണ്ടും ശ്രമിക്കുകയാണെന്നാണ് അവർ ആരോപിക്കുന്നത്. പെരിയാർ സംരക്ഷണത്തിനായി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ അദ്വൈതാശ്രമം അനുമതി നൽകിയതിന്‍റെ മറവിൽ അദ്വൈതാശ്രമം ആലുവ വില്ലേജിൽ കരം കൊടുക്കുന്ന ഭൂമി കൈയേറി ബോർഡ് സ്ഥാപിക്കാൻ കഴിഞ്ഞ 14ന് നഗരസഭ നീക്കം നടത്തിയിരുന്നതായി ആശ്രമവുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു. ഇത് ആശ്രമ അധികൃതരും വിശ്വാസികളും ചേർന്ന് തടഞ്ഞിരുന്നു. തുടർന്ന് നഗരസഭ കൈയേറ്റശ്രമം ഉപേക്ഷിക്കുകയും അദ്വൈതാശ്രമം ആവശ്യപ്പെട്ടാൽ പ്രവർത്തനരഹിതമായ പ്ലാൻറ് നീക്കം ചെയ്യുമെന്നും ചെയർമാൻ എം.ഒ. ജോൺ ആശ്രമത്തിലെത്തി അറിയിച്ചിരുന്നു. എന്നാൽ, ഒരു മാസം പിന്നിട്ടപ്പോൾ കൈയേറ്റം പുനരാരംഭിക്കാൻ നഗരസഭ ശ്രമം തുടങ്ങി. നഗരസഭയുടേതെന്ന് സ്ഥാപിക്കാൻ ഇവിടെ സ്ഥാപിച്ച ബോർഡ് ഉപേക്ഷിച്ചാണ് അന്ന് നഗരസഭ പിൻമാറിയത്. ഈ ബോർഡ് നീക്കാത്തതിനെ തുടർന്ന് ഇതിന് മുകളിൽ ശിവരാത്രി നാളിൽ 'അദ്വൈതാശ്രമം' എന്ന് രേഖപ്പെടുത്തിയ ബാനർ സ്ഥാപിച്ചിരുന്നു. ഇത് നീക്കം ചെയ്യാനാണ് നഗരസഭ അനധികൃതമായി ആവശ്യപ്പെടുന്നതെന്നും ആശ്രമവുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നു. എന്നാൽ, നഗരസഭയിൽ നിക്ഷിപ്തമായ ഭൂമിയിൽ സ്ഥാപിച്ച ബോർഡിൽനിന്ന് 'അദ്വൈതാശ്രമം' എന്ന് രേഖപ്പെടുത്തിയ ബാനർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് നിയമപരമായാണെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.