യു.സി കോളജ് ശതാബ്ദി പ്രഭാഷണപരമ്പര ശശി തരൂർ ഉദ്ഘാടനം ചെയ്യും

ആലുവ: ആലുവ യു.സി കോളജിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പര ഡോ. ശശി തരൂർ എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വിപുല പരിപാടികളാണ് കോളജ് വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡ്മൂലം മുടങ്ങിയ ആഘോഷ പരിപാടികൾ പ്രഭാഷണപരമ്പരയോടെ വീണ്ടും ആരംഭിക്കുകയാണ്. വിവിധ മേഖലകളിൽ പ്രഗല്​ഭരായ പ്രതിഭകളെ കോർത്തിണക്കികൊണ്ട് സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരക്ക് 17ന് തുടക്കംകുറിക്കും. 'ദേശീയത, ബഹുസ്വരത, ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാവി' വിഷയത്തെ ആസ്പദമാക്കി ഡോ. ശശി തരൂർ എം.പി നടത്തുന്ന പ്രഭാഷണത്തോടെ പരമ്പരക്ക് തുടക്കമാകും. പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ്, ഇർഫാൻ ഹബീബ്, ഡോ. തോമസ് ഐസക് തുടങ്ങിയ പ്രമുഖർ തുടർ സെഷനുകളിൽ പ്രഭാഷണം നിർവഹിക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴിന്​ ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ശ്രോതാക്കൾക്ക് ശശി തരൂരിനോട് സംസാരിക്കാനുള്ള അവസരം ഉണ്ടാകും. പ്രഭാഷണ പരിപാടിയുടെ തത്സമയ സംപ്രേഷണം കോളജ് യൂട്യൂബ് ചാനലിൽ (youtube.com/uccmedia) ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.