അങ്കമാലി: നഗരത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് മുന്നറിയിപ്പില്ലാതെ ഷട്ഡൗൺ ചെയ്തതോടെ ദുരിതത്തിലായി ഉപഭോക്താക്കൾ. എക്സ്ചേഞ്ചിന് കീഴിലെ 3000ത്തില്‍പരം ടെലിഫോണുകളുടെയും ഇന്‍റര്‍നെറ്റ് കണക്ഷനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് പ്രയാസമായത്. നാലുദിവസമായി ടെലിഫോണ്‍ എക്സ്ചേഞ്ച് നിശ്ചലമായിരുന്നുവത്രെ. അറ്റകുറ്റപ്പണിക്കാണ് ഷട്ട്ഡൗണ്‍ ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്‍റര്‍നെറ്റ് കണക്ഷന് ഇല്ലാതായതോടെ വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെയെല്ലാം അവതാളത്തിലായെന്നാണ് പരാതി. പലര്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂകളും മുടങ്ങി. വിദേശ പഠനത്തിനും ജോലിക്കും മറ്റുമായി ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂകള്‍ നിശ്ചയിച്ച ദിവസങ്ങളിലാണ് ടെലിഫോണുകള്‍ നിശ്ചലമായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഓണ്‍ ലൈന്‍ പെയ്മെന്‍റുകള്‍ നടത്താന്‍ കഴിഞ്ഞില്ല. നെറ്റ് വര്‍ക്ക് മുടങ്ങിയതോടെ അക്ഷയ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. ബാങ്കുകളിലും ട്രഷറികളിലും പണമടക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കും നികുതി ഉള്‍പ്പെടെ അടക്കാനും സാധിച്ചിട്ടില്ല. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ, മുന്നറിയിപ്പുകളോ ഇല്ലാതെ ടെലിഫോണ്‍ എക്സ്ചേഞ്ച് അടച്ചുപൂട്ടിയ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.