കൊച്ചി: 2020-21 സംസ്ഥാന ബജറ്റിൽ സീനിയർ ജേണലിസ്റ്റുകളുടെ പെൻഷനിൽ പ്രഖ്യാപിച്ച 1000 രൂപയുടെ വർധന ഉടൻ നടപ്പാക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ ആവശ്യപ്പെട്ടു. വർധിപ്പിച്ച പെൻഷനും കുടിശ്ശികയും ഫെസ്റ്റിവെൽ അലവൻസും ഉടൻ നൽകണം. അംഗം മരണപ്പെടുമ്പോൾ പെൻഷന്‍റെ 50 ശതമാനം ആശ്രിതർക്ക് നൽകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു. കെ. ജനാർദനൻ നായർ, കെ.എച്ച്.എം. അഷ്റഫ്, കെ. രാജൻ ബാബു, എസ്. രാജശേഖരൻപിള്ള, എം.ടി. ഉദയകുമാർ, കെ. അശോക്കുമാർ, എ. ഷൗക്കത്ത്, ഷാജി ജേക്കബ്, മോഹനൻപിള്ള, ആർ. അശോകൻ, എ. സേതുമാധവൻ, അഷ്റഫ് പാനായിക്കുളം, എ.പി. അബൂബക്കർ, കൃഷ്ണൻകുട്ടി, ജി. പ്രഭാകരൻ, ഹനീഫ കുരിക്കളകത്ത്, രഞ്ജിത്ത് ബാബു, കെ.പി. രവീന്ദ്രനാഥ്, സി. ശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.