വൃക്കരോഗ നിർണയ ക്യാമ്പ്

മട്ടാഞ്ചേരി: തണൽ പെയിൻ ആൻഡ്​ പാലിയേറ്റിവ് ക്ലിനിക്കി‍ൻെറ ആഭിമുഖ്യത്തിൽ തണൽ വടകരയുടെ സഹകരണത്തോടെ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. എം.എ.എസ്.എസ് സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പ് മട്ടാഞ്ചേരി സി.ഐ പി.കെ. സാബു ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എ.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്‌റഫ്, കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, രാജീവ് പള്ളുരുത്തി, ഇസ്മായിൽ എന്നിവർ സംസാരിച്ചു. തണൽ കോഓഡിനേറ്റർ അബ്ദുൽ ജബ്ബാർ സ്വാഗതവും ക്യാമ്പ് കൺവീനർ ഫാത്തിമ അൻസാരി നന്ദിയും പറഞ്ഞു. നെഫ്രോളജിസ്റ്റ്​ ഡോ. ഫിറോസ് അസീസ് നേതൃത്വം നൽകി. ചിത്രം: തണൽ പാലിയേറ്റിവിൻ‍ൻെറ സി.ഐ പി.കെ. സാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.