മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ഫിറ്റ്നസ് പാർക്ക് ഹെൽത്ത് ക്ലബിൻെറ വാർഷിക ആഘോഷത്തോടനുബന്ധിച്ച് കൊച്ചിയിലെ മുതിർന്ന . കസ്റ്റംസ് കൊച്ചി അസി. കമീഷണർ മൊയ്തീൻ നൈന വാർഷികം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആന്‍റണി കുരീത്തറ അധ്യക്ഷത വഹിച്ചു. കായിക പരിശീലകരായ റൂഫസ് ഡിസൂസ, ടി.ജെ. ജോർജ്, എം.എം. സലീം, വി.എം. ഷംസുദ്ദീൻ എന്നിവരെയാണ് ആദരിച്ചത്. നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ്, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ പ്രസിഡന്‍റ് എ.എ. അബ്ദുൽ അസീസ്, മുകേഷ് ജൈൻ, വിൽഫ്രഡ്മാനുവൽ, ഹുസൈൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എ. മുഹമ്മദ് അഷറഫ് സ്വാഗതവും അർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.