ചെങ്ങമനാട്: സാഹിത്യരംഗത്തെ സംഭാവനകൾക്ക് 'യസനിൻ' പുരസ്കാരം നേടിയ കവിയും വിവർത്തകനും നോവലിസ്റ്റുമായ വേണു വി. ദേശത്തിനെ ചെങ്ങമനാട് സർവിസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനിൽ ഉപഹാരം നൽകി. ലോക അമേച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ഡോ. നിമ്മി എ. ജോർജ്, ബാല പ്രതിഭ അബനീന്ദ്ര എന്നിവരെയും ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. സെക്രട്ടറി ജെമി കുര്യാക്കോസ്, ഭരണ സമിതി അംഗങ്ങളായ എം.ആർ. സത്യൻ, ടി. ശാന്താമണി, എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. EA ANKA 1 VENU കവി വേണു വി. ദേശത്തിന് ചെങ്ങമനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനിൽ ഉപഹാരം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.