റോ റോയിൽ യാത്ര ദുരിതമേറുന്നു; ഇരുകരയിലും വാഹനങ്ങളുടെ നീണ്ടനിര

  വൈപ്പിൻ: ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും ഇരുകരയിലും വാഹനങ്ങളുടെ നീണ്ടനിരയിൽ കുടുങ്ങി യാത്രക്കാർ. ജങ്കാറിനെ പ്രതീക്ഷിച്ചു ഓടിയെത്തുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഒറ്റ റോ റോ മാത്രമാണ് സർവിസ് നടത്തുന്നതെന്നറിഞ്ഞ്​ മടങ്ങുമ്പോഴും ഫെറിയിൽ തിരക്ക് ഒഴിയുന്നില്ല. വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്​കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ വെറും മൂന്നു മിനിറ്റ്‌ മതി. റോഡ് മാര്‍ഗമാണെങ്കില്‍ ഏതാണ്ട് 20 കിലോമീറ്റര്‍ സഞ്ചരിക്കണം. നിലവിൽ റോഡ് മാർഗം യാത്ര ചെയ്യേണ്ട അത്രയും സമയം ജെട്ടിയിൽ കാത്തുകിടക്കേണ്ട അവസ്ഥയാണെന്ന്​ നാട്ടുകാർ പറയുന്നു. ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ സേതുസാഗർ 2 റോ റോ  സർവിസ്  അറ്റകുറ്റപ്പണിക്ക്​ മാറ്റിയിട്ടിട്ട്​ ഒന്നരമാസം പിന്നിടുകയാണ്. ഇതുവരെയും ഷിപ്​ യാർഡിലേക്ക്  അറ്റകുറ്റപ്പണിക്ക് കയറ്റിയിട്ടില്ല. അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് വാങ്ങിയാലെ ഈ ജങ്കാർ സർവിസിനിറക്കാൻ കഴിയൂ. എന്നാൽ, അതിനായി രണ്ടുകോടിയോളം  രൂപ ചെലവാകുമെന്ന്  ചൂണ്ടിക്കാട്ടി കൊച്ചി കപ്പൽശാല, കോർപറേഷൻ അധികൃതർക്ക് കത്ത് നൽകിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ട സ്പെയർ പാർട്സുണ്ട്. ഇവക്കുള്ള തുകയായി 80 ലക്ഷം രൂപയോളം മുൻകൂറായി നൽകണമെന്ന് കത്തിൽ പറയുന്നു.   എന്നാൽ, അറ്റകുറ്റപ്പണി നടത്താൻ കൈയിൽ ഫണ്ടില്ലെന്ന നിലപാടിലാണ് കോർപറേഷൻ.  Ro ro ഫോർട്ട്‌കൊച്ചി-വൈപ്പിൻ റോ റോ സർവിസിലെ തിരക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.