ചാലയ്ക്കൽ-അമ്പലപ്പറമ്പ് റോഡ് തകർന്നു

കീഴ്മാട്: ചാലയ്ക്കൽ-അമ്പലപ്പറമ്പ് പന്തലുമാവുങ്കൽ റോഡ് തകർന്നു. ചാലയ്ക്കലിൽ നിന്നും ദാറുസ്സലാം സ്കൂളി‍ൻെറ സമീപത്ത് കൂടി അമ്പലപ്പറമ്പ് പന്തലുമാവുങ്കൽ ഭാഗത്തേക്ക് പോകുന്ന റോഡാണ് തകർന്നത്. റോഡിലാകെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ടാറും മെറ്റലുമെല്ലാം ഇളകി. ഇതുമൂലം റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്. സൂര്യനഗർ, മനയ്ക്കകാട്, അമ്പലപറമ്പ് ഭാഗത്തുനിന്ന്​ ചാലയ്ക്കൽ ദാറുസ്സലാം സ്കൂളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന പാതയാണിത്. നിരവധി വിദ്യാർഥികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. അമ്പലപറമ്പിലുള്ള ആലക്കൽ ക്ഷേത്രത്തിലേക്കുള്ള നിരവധി ഭക്തജനങ്ങൾ പോകുന്നത് തകർന്ന ഈ റോഡിലൂടെയാണ്. 2018 ൽ വെള്ളം കയറി മുങ്ങിയ റോഡാണിത്. റോഡ് അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ക്യാപ്ഷൻ ea yas2 ambalaparamb road തകർന്നുകിടക്കുന്ന ചാലയ്ക്കൽ-അമ്പലപ്പറമ്പ് പന്തലുമാവുങ്കൽ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.