കോലഞ്ചേരി: രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ ചുവർ ചിത്രകല എന്ന വിശേഷണം ഇനി പൂതൃക്ക സ്കൂളിന് സ്വന്തം. പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് കലാകാരന്മാരുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമാണം പൂർത്തിയായത്. ആർ.എൽ.വി കോളജിൽനിന്ന് 40 പേരും സ്കൂളിൽനിന്ന് തെരഞ്ഞെടുത്ത 32 കുട്ടികളുമടങ്ങുന്ന സംഘമാണ് നാല് നിലകളിലെ ചുവരുകളിൽ വർണവിസ്മയം തീർത്തത്. 24 മണിക്കൂർ കൊണ്ടാണ് ഈ കരവിരുത് പൂർത്തിയാക്കിയത്. അതുകൊണ്ട് തന്നെ ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നാടിൻെറ പൈതൃകങ്ങളും ഗതകാല സ്മരണകളുമാണ് ചുമർചിത്രങ്ങളിൽ നിറഞ്ഞത്. ജില്ല പഞ്ചായത്തിൻെറ 'വർണ വസന്തം' പദ്ധതിയുടെ ഭാഗമായാണ് ഈ കലാ നിർമിതി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം ലിസി അലക്സ് അധ്യക്ഷത വഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജൻ,പഞ്ചായത്ത് മെംബർ ടി.വി. രാജൻ, ആർ.എൽ.വി. കോളജ് ചിത്രകല അധ്യാപകൻ മനുമോഹൻ, ഡോ. പോൾ വി. മാത്യു, കെ.ആർ. അനിത, സി.എം. ജേക്കബ്, വി.ഒ. കൊച്ചു മോൻ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: പൂതൃക്ക സ്കൂളിൽ തീർത്ത ചുമർ ചിത്രകല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.