ചികിത്സ ധനസഹായം വിതരണം

പെരുമ്പാവൂര്‍: സഹകരണ വകുപ്പി‍ൻെറ അംഗത്വ സമാശ്വാസ പദ്ധതിയുടെ ഭാഗമായി വെങ്ങോല സഹകരണ ബാങ്കിലെ അംഗങ്ങള്‍ക്ക് അനുവദിച്ച ചികിത്സ ധനസഹായം ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് വിതരണം ചെയ്തു. അർബുദം, പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് 50000 രൂപ വരെ സഹായം നൽകുന്നത്​. ആദ്യഘട്ടമായി 10 പേര്‍ക്കാണ് നല്‍കിയത്. മറ്റു അപേക്ഷകര്‍ക്ക് പിന്നീട് കൈമാറും. ചടങ്ങില്‍ ബാങ്ക് ഭരണസമിതിയംഗം ഒ.എം. സാജു അധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗങ്ങളായ സി.എസ്. നാസിറുദ്ദീന്‍, കെ.കെ. ശിവന്‍, എം.വി. പ്രകാശ്, ധന്യരാമദാസ്, ബാങ്ക്‌ സെക്രട്ടറി സിന്ധുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.