ലൈബ്രറി കൗൺസിൽ ബാലോത്സവവും സെമിനാറും

കോതമംഗലം: താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ബാലോത്സവവും സെമിനാറും നടത്തി. താലൂക്കിലെ 63 ലൈബ്രറികളെ പ്രതിനിധാനം ചെയ്ത്​ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. കുട്ടമ്പുഴ ടാസ്ക് ലൈബ്രറി ഓവറോൾ ചാമ്പ്യൻഷിപ് നേടി. കീരമ്പാറ പബ്ലിക് ലൈബ്രറി റണ്ണറപ്പായി. സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ മനോജ് നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ. കുര്യാക്കോസ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.പി. മുഹമ്മദ്, താലൂക്ക് വൈസ് പ്രസിഡന്‍റ്​ പി.എം. മുഹമ്മദാലി, ജോയന്‍റ്​ സെക്രട്ടറി പി.ജി. വേണു, പി.എം. പരീത്, വി.കെ. വിജയപ്പൻ നായർ, ഷീജ കാസിം തുടങ്ങിയവർ പങ്കെടുത്തു. വായന മത്സരവിജയികൾക്കും ജനകീയാസൂത്രണ ലേഖന രചന മത്സരവിജയികൾക്കും ബാലോത്സവ വിജയികൾക്കും ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. EM KMGM 5 Librery താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ബാലോത്സവവും സെമിനാറും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.