നേതൃ ക്യാമ്പ് നടത്തി

കിഴക്കമ്പലം: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം നേതൃ ക്യാമ്പ് പട്ടിമറ്റം പ്രിയദർശിനി ഹാളിൽ നടന്നു. നാടി‍ൻെറ പുരോഗതിക്ക് അസംഘടിത തൊഴിലാളികളെ കൈപിടിച്ചുയർത്തേണ്ടത് അനിവാര്യമാണെന്ന്​ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. രാവിലെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എക്സ്. സേവ്യർ ഉദ്ഘാടനം ചെയ്തു. റഷീദ് താനത്ത്‌, സി.കെ. അയ്യപ്പൻ കുട്ടി, കെ.കെ. പ്രഭാകരൻ, എം.എസ്. മുരളി, കെ.എം. പരീത് പിള്ള, എ.പി. കുഞ്ഞ് മുഹമ്മദ്‌, കെ.ജി. മന്മഥൻ, ജോളി ബേബി, ഷൈജ അനിൽ, ലിസി പൗലോസ്, വി.എം. മുഹമ്മദ്‌, കെ.എം. സലീം, മജീദ് അരിമ്പാശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പടം. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം നേതൃ ക്യാമ്പി‍ൻെറ സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു (Em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.