ആർട്ടിസ്റ്റ് ഉണ്ണി ശങ്കറെ അനുസ്മരിച്ചു

കിഴക്കമ്പലം: കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരനും ശില്‍പിയുമായിരുന്ന ആര്‍ട്ടിസ്റ്റ് ഉണ്ണിശങ്കറെ പുക്കാട്ടുപടി വള്ളത്തോള്‍ വായനശാല നേതൃത്വത്തില്‍ അനുസ്​മരിച്ചു. കാര്‍ട്ടൂണിസ്റ്റ് ജോഷിജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജേക്കബ് സി മാത്യു അധ്യക്ഷതവഹിച്ചു. കെ.എം. മഹേഷ്, പി.ജി. സജീവ്, ബെന്നിമാത്യു, കെ.കെ. ഏലിയാസ്, എ.സി. പൗലോസ്, രവികുട്ടന്‍, മുരളി പാറപ്പുറം, ലീലാ പരമേശ്വരന്‍, സൂര്യ, നന്ദകുമാര്‍, ജയന്‍ പുക്കാട്ടുപടി, മഹേഷ് മാളിയേക്കപ്പടി, ശിവകുമാര്‍, കെ.എം. മനോജ് എന്നിവര്‍ സംസാരിച്ചു. പടം. പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് ഉണ്ണി ശങ്കര്‍ അനുസ്​മരണ സമ്മേളനം കാര്‍ട്ടൂണിസ്റ്റ് ജോഷിജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു (em +ea palli 1must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.