കുട്ടിയെ മർദിച്ച്​ കാറിൽ തട്ടിക്കൊണ്ടുപോയി

പല്ലാരിമംഗലം: മടിയൂരിൽ കുട്ടിയെ വീട്ടിൽ കയറി മർദിച്ചശേഷം കാറിൽ പിടിച്ചുകൊണ്ടുപോയി. ആള്​ മാറിയാണ്​ ആക്രമണം നടത്തിയതെന്ന്​ ബോധ്യമായതിനെത്തുടർന്ന്​ നാലംഗ സംഘം വീട്ടിൽ തിരികെയെത്തിച്ചു. 16കാരനാണ്​ മർദനമേറ്റത്​. കഴിഞ്ഞ ദിവസമാണ്​ സംഭവം. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വഴിയിലൂടെ നടന്നു പോയ യുവതിയെ ആരോ ഉപദ്രവിച്ചിരുന്നു. അത് ഈ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം. ആക്രമണത്തിനിരയായ യുവതിയുടെ വീട്ടിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് ആള്​ മാറിയ വിവരം അറിയുന്നത്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തതായും പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടർ നോബിൾ മാനുവൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.