കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.വി. നാരായണൻ ചുമതലയേറ്റു. സർവകലാശാലയെ കൂടുതൽ മികവുറ്റതാക്കാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് സർവകലാശാല ആസ്ഥാനത്തെത്തിയ വൈസ് ചാൻസലർ ഡോ. എം.വി. നാരായണനെ രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ഡി. സലിംകുമാർ, പ്രഫ. എസ്. മോഹൻദാസ്, പ്രഫ. എം. മണിമോഹനൻ, ഡോ. സി.എം. മനോജ്കുമാർ, ഫിനാൻസ് ഓഫിസർ എസ്. സുനിൽ കുമാർ, പ്രഫ. വി. ലിസി മാത്യു, പ്രഫ. എം.എസ്. മുരളീധരൻപിളള, ഡോ. ശ്രീകല എം. നായർ, ഡോ. സുനിത ഗോപാലകൃഷ്ണൻ, ജോ. രജിസ്ട്രാർ സുഖേഷ്. കെ. ദിവാകർ, ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ശ്രീകാന്ത തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.വി. നാരായണൻ ചുമതലയേൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.