പള്ളുരുത്തി: പള്ളുരുത്തി മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളമില്ല. ജനം നെട്ടോട്ടത്തിൽ. പള്ളുരുത്തി, ഇടക്കൊച്ചി ,പെരുമ്പടപ്പ് മേഖലകളിലാണ് തൊണ്ട നനക്കാൻ പോലും വെള്ളം കിട്ടാതായിട്ട്. റോഡുകളിൽ കുടം നിരത്തിവെച്ച് കുടിവെള്ള ടാങ്കർ ലോറികൾ കാത്തിരിക്കുകയാണ് വീട്ടമ്മമാർ. കൊച്ചി നഗരസഭ പരിധിയിലെ കോണം, ഇടക്കൊച്ചി, കടേഭാഗം, കച്ചേരിപ്പടി, പുല്ലാർദേശം,തറേഭാഗം ഇവിടങ്ങളിലൊന്നും പൈപ്പിലൂടെ കുടിവെള്ളം എത്തുന്നില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും പല ഡിവിഷനുകളിലും വെള്ളമെത്തിക്കാൻ കൗൺസിലർമാരും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പേരിനു മാത്രം ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. പള്ളുരുത്തി ഭാഗത്തേക്ക് വെള്ളം പമ്പു ചെയ്യുന്ന എളംകുളം പമ്പ് ഹൗസിലെ വാൽവിലെ തകരാറാണ് കുടിവെള്ള വിതരണം താളംതെറ്റാൻ കാരണം. വാൽവ് തകരാർ മൂലം ഇടക്കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങൾക്ക് മുമ്പ് തന്നെ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ബുധനാഴ്ചയോടു കൂടിയേ വാൽവ് തകരാർ പരിഹരിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കുകയുള്ളൂവെന്നും തകരാർ പരിഹരിക്കുന്നതിനായി ആലുവ പമ്പ് ഹൗസ് ബുധനാഴ്ച ദിവസം അടക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. വാൽവ് തകരാറിലായത് മൂലം സ്ഥിരമായി വെള്ളം കിട്ടുന്ന പ്രദേശങ്ങളിൽ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. വാൽവ് തകരാറ് കൊച്ചിയിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വാട്ടർ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ ഇരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കൗൺസിലർമാർ ചൂണ്ടി കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.